ആലപ്പാട്: ചാഴൂർ പഞ്ചായത്തിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് അധികൃതർ മിന്നൽ പരിശോധന നടത്തി. ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ, വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ചാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന കാറ്ററിംഗ് യൂണിറ്റ് അടച്ചു പൂട്ടിച്ചു. വൃത്തിഹീനമായി കാണപ്പെട്ടതിനെ തുടർന്ന് , ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന സ്ഥാപനങ്ങളിലെ പരിസരം ചാഴൂർ സെന്ററിലെ സ്ഥാപന ഉടമകളായവർക്ക് നോട്ടീസ് നൽകി. പരിശോധനയ്ക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.ആർ രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.ആർ രഘു , ജൂനിയർ എച്ച്. ഐമാരായ പി.ബി പ്രിയേഷ്, ആർ. സുരേഷ്, ടി.ജെ ദേവസി എന്നിവർ നേതൃത്വം നൽകി...