തൃശൂർ: വിശ്വമാനവികതയുടെ പ്രവാചകൻ ശ്രീനാരായണ ഗുരുദേവനാണെന്നും മതസങ്കുചിതബോധം പോലെ അസംബന്ധമായി മറ്റൊന്നുമില്ലെന്നും മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. മലയാളി സാംസ്‌കാരികം ചാരിറ്റബിൾ ട്രസ്റ്റിന്റെ മലയാളിമുദ്ര പുരസ്‌കാര സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിശ്വമാനവികതയുടെ സംസ്‌കാരം മലയാളിയുടേത് മാത്രമാണ്. മലയാളിക്ക് പൊതുവെ സങ്കുചിത ബോധം കുറവാണ്. വടക്കെഇന്ത്യയിൽ ജാതിദേദം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഒരു മതവും സംസ്‌കാരവും സ്ഥായിയാണെന്ന് വിചാരിക്കരുത്. എല്ലാ മതങ്ങളും സംസ്‌കാരങ്ങളും ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധരിക്കുന്ന വേഷം മാറുന്നതിന് അനുസരിച്ച് സംസ്‌കാരം മാറണമെന്നില്ലെന്നും മൂല്യങ്ങളാണ് പ്രധാനമെന്നും മുഖ്യാതിഥിയായ ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് പറഞ്ഞു. കേരളകൗമുദി സീനിയർ റിപ്പോർട്ടർ ഭാസി പാങ്ങിൽ, ആർ. ഗിരീഷ് കുമാർ, കെ. പ്രഭാത്, പോൾ മാത്യു, ജോൺ കോര, ശ്യാം കെ. വാര്യർ, പി.എൽ. ഫിന്നി, ജനം ടി.വി (മാദ്ധ്യമരംഗം), സംവിധായകൻ എസ്.ജെ. സിനു, സേവാഭാരതി, ബാബുരാജൻ പണിക്കത്ത്, ഉമാ പ്രേമൻ, അഡ്വ. സി.കെ. അംബികാ സുതൻ, സംഗീത കരുമത്തിൽ, രഘുരാം കൃഷ്ണൻ, നൗഷാദ് സാഫ്രോൺ, ഡോ. നന്ദിനിവർമ്മ, കെ. ബാലകൃഷ്ണപ്പണിക്കർ, എം.എസ്. മോഹനൻ, മീര സുന്ദരം, വി.പി. ഓമനകുമാരി, ജോസ് കാവിൽ, ഡോ. റിനോഷ് ജെയിംസ്, പ്രൊഫ. എൻ.ജെ. വർഗീസ്, പ്രൊഫ. എം. രാജേന്ദ്രൻ, അശോകൻ കുന്നുങ്ങൽ, എം. സുനിൽ, ജോൺ ചെറിയാൻ, പി. വിനോദ് കുമാർ നായർ, എം. രവീന്ദ്രനാഥൻ (കലാ, സാംസ്‌കാരിക, സാമൂഹികസേവന, കായിക രംഗം) എന്നിവർക്ക് മലയാളിമുദ്ര സമർപ്പിച്ചു. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ.വി. ഗിരീശൻ അദ്ധ്യക്ഷനായി. ചെയർമാൻ അഡ്വ. എം.ആർ. മനോജ്കുമാർ, ജനറൽ കോ ഓർഡിനേറ്റർ കെ. ഗിരീഷ് കുമാർ, ജനറൽ കൺവീനർ അഡ്വ. എ.ഡി.ബെന്നി, ക്രീഡ ഭാരതി സംസ്ഥാന പ്രസിഡന്റ് എൻ.പി മുരളി എന്നിവർ പങ്കെടുത്തു.