s-n-d-p
കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ ശിവഗിരി മഠത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ നടന്ന സർവൈശ്വര്യ മന്ത്രാർച്ചന

കൂർക്കഞ്ചേരി: കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ ശിവഗിരി മഠത്തിലെ ബ്രഹ്മസ്വരൂപാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ സർവൈശ്വര്യ മന്ത്രാർച്ചന നടത്തി. ക്ഷേത്രം മേൽശാന്തി വി.കെ. രമേഷ്ശാന്തി മുഖ്യകാർമികത്വം വഹിച്ചു. മന്ത്രാർച്ചനയിൽ എസ്‌.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദൻ, എസ്‌.എൻ.ബി.പി യോഗം വൈസ് പ്രസിഡന്റ് സി.എസ് സി.എസ്. മംഗൾദാസ്, സെക്രട്ടറി പി.കെ. ബാബു, അസി.സെക്രട്ടറി ഉന്മേഷ് പാറയിൽ, ഖജാൻജി പ്രകാശൻ കൂട്ടാല, ഭരണസമിതി അംഗങ്ങളായ സുനിൽ പയ്യപ്പാടൻ, ജയൻ കൂനംപാടൻ, കെ.വി. ജിനേഷ്, ആനന്ദപ്രസാദ്‌ തേറയിൽ എന്നിവർ പങ്കെടുത്തു.