ldf-dharnna
എൽ.ഡി.എഫ് എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തിരുത്തി ബസാറിൽ നടത്തിയ പ്രതിഷേധ ധർണ്ണ സി.പി.എം നാട്ടിക ഏരിയാ സെക്രട്ടറി പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം : പ്രളയത്തിൽ തകർന്ന കുടുംബത്തിന്റെ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത എടത്തിരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ അമ്പിളി പ്രിൻസ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തിരുത്തി ബസാറിൽ പ്രതിഷേധ ധർണ്ണ നടത്തി. അവരെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാട് തിരുത്തണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു. ധർണ്ണ സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.സി. ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.കെ. ജ്യോതിപ്രകാശ്, ഷീന വിശ്വൻ, പി.ആർ. നിഖിൽ, എ.വി. സതീഷ്, കെ.എസ്. ഷനിത്ത് എന്നിവർ സംസാരിച്ചു...