kda-mattathur-cricket
യൂത്ത് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ പി.സി.സി കോടാലി ടീം.

കൊടകര: യൂത്ത് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 16 ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് ടൂർണമെന്റിൽ പി.സി.സി കോടാലി ജേതാക്കളായി. പ്ലേയിംഗ് ഹബ് ഓവുങ്ങൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്‌റ്റേറ്റ് ടീം അംഗം വിവേക് സത്യൻ ഉദ്ഘാടനം ചെയ്ത് തുടങ്ങിയ ടൂർണമെന്റിൽ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പൻ അദ്ധ്യക്ഷനായി. കൺവീനർ ലിനോ മൈക്കിൾ, സിജിൽ, ചന്ദ്രൻ, ആദർശ്, സുകുതൻ, നൈജോ ആന്റോ, ഷാനവാസ് കോടാലി, വിശാൽ, വിൽസൻ മാങ്കുറ്റിപാടം എന്നിവർ സംസാരിച്ചു.