തൃശൂർ: മൂന്ന് ദിവസമായി നടന്നു വന്നിരുന്ന ശ്വാസകോശ വിദഗ്ദ്ധരായ ഡോക്ടർമാരുടെ (പൾമനോളജിസ്റ്റസ്) സംസ്ഥാന സമ്മേളനം തൃശൂരിൽ സമാപിച്ചു. സമാപന യോഗത്തിൽ പൾമനറി അക്കാഡമി പ്രസിഡന്റ് ഡോ. കെ. അമീർ അദ്ധ്യക്ഷനായി. സെക്രട്ടറി ഡേവിസ് പോൾ, ഡോ. രാജഗോപാൽ, ഡോ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. തോമസ് ജോർജ് സ്വാഗതവും ഡോ. ജൂഡോ വാച്ചാപറമ്പിൽ നന്ദിയും പറഞ്ഞു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു...