തൃശൂർ: സമസ്ത കേരള വാരിയർ സമാജം 41ാം കേന്ദ്രവാർഷിക സമ്മേളനം 25, 26 തിയതികളിൽ ഇരിങ്ങാലക്കുട എസ്.എൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 25ന് 9ന് കൂടൽമാണിക്യം ക്ഷേത്രം കിഴക്കെനടയിൽ നിന്നും സമ്മേളന നഗരിയിലേക്ക് വിളംബര ജാഥ നടത്തും. സിനിമാതാരം അനുപമ പരമേശ്വരൻ ഫ്‌ളാഗ് ഓഫ് ചെയ്യും. 10.45ന് പി. ചന്ദ്രശേഖര വാരിയർ പ്രതിനിധി സമ്മേളനവും 5ന് മന്ത്രി വി.എസ്. സുനിൽ കുമാർ സാംസ്‌കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്യും. എൻ.വി. കൃഷ്ണവാരിയർ അവാർഡ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് സമ്മാനിക്കും. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വിവിധ അവാർഡുകളും ധനസഹായവും വിതരണം ചെയ്യും. 7ന് ആരംഭിക്കുന്ന സർഗോത്സവം സിനിമാതാരം ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്യും. 26ന് 7.30ന് മാലകെട്ട് മത്സരം, അക്ഷരശ്ലോക സദസ്, 8.30ന് പഞ്ചാരിമേളം എന്നിവ നടക്കും. 9.15ന് ഫെഡറൽ ബാങ്ക് സി.ഒ.ഒ ശാലിനി വാരിയർ വനിതാ സമ്മേളനവും 10.30ന് മേജർ ജനറൽ വിവേകാനന്ദൻ യുവജന സമ്മേളനവും ഉദ്ഘാടനം ചെയ്യും. 11.45ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ.പി.വി. രാഘവവാരിയരെ ആദരിക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. സംസ്ഥാന പ്രസിഡന്റ് പി.വി മുരളീധരകുമാർ, ജനറൽ സെക്രട്ടറി വി. സുരേന്ദ്രകുമാർ, എ.സി. സുരേഷ്, സി.വി. ഗംഗാധരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു...