കൊടുങ്ങല്ലൂർ: പണ്ഡിറ്റ് കറുപ്പന്റെ പ്രസിദ്ധ കൃതി ജാതിക്കുമ്മിയുടെ പേരിൽ ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല വിദ്യാർത്ഥികൾക്കായി നൽകിവരുന്ന ജാതിക്കുമ്മി പുരസ്കാരത്തിന് വടകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ജീവനി അർഹയായി. ജീവനിയുടെ തോട്ടങ്ങൾ എന്ന കൃതിയാണ് അവാർഡിനായി തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ഫലകവും 5,001 രൂപയും അടങ്ങുന്നതാണ് ജാതിക്കുമ്മി കവിത പുരസ്കാരം. 24ന് വൈകീട്ട് മൂന്നിന് ആനാപ്പുഴയിൽ നടക്കുന്ന 134-ാമത് പണ്ഡിറ്റ് കറുപ്പൻ ജയന്തിയോടനുബന്ധിച്ചുള്ള സാംസ്കാരിക സദസിൽ പുരസ്കാര സമർപ്പണം നടക്കും. വടകരയിലെ രമേശൻ-ജസിത ദമ്പതികളുടെ മകളാണ് ജീവനി...