anjana
അഞ്ജന

മണ്ണുത്തി: പനി ബാധിച്ച് കൊഴുക്കുള്ളി ഓർമ്മകൂട് റോഡിൽ അശോകന്റെയും ബിന്ദുവിന്റെയും മകൾ അഞ്ജന (21) മരിച്ചു.
വെള്ളിയാഴ്ച രാവിലെ മുതൽ പനി ഉണ്ടായിരുന്ന അഞ്ജനയെ സമീപത്തുളള ഡോക്ടറെ കാണിച്ച് ചികിത്സ നടത്തി. ശനിയാഴ്ച രാത്രി പനി കൂടിയതിനെ തുടർന്ന് മുളംങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴരയോടെ മരിക്കുകയായിരുന്നു. കുറച്ചു നാൾ മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് മരുന്നു കഴിച്ചിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്‌ക്കാരം നടത്തി.

പി.ജി.സെന്ററിലെ രണ്ടാം വർഷ എം.കോം. വിദ്യാർഥിനിയാണ്. സഹോദരി: ആതിര (നഴ്‌സിങ്ങ് വിദ്യാർഥി).