ഒല്ലൂർ: മണ്ണുത്തി കാർഷിക സർവകലാശാലയിലെ താത്കാലിക ഷെഡിൽ ജോലി ചെയ്യുന്നതിനിടെ പത്ത് താത്കാലിക തൊഴിലാളികൾക്ക് പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരം. വിജ്ഞാനവ്യാപന കേന്ദ്രത്തിൽ താത്കാലികമായി പണിത ഇരുമ്പ് ഷീറ്റ് മേഞ്ഞ ഷെഡിന്റെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ നിന്നുമാണ് വൈദ്യുതി പ്രവഹിച്ചതെന്ന് സംശയിക്കുന്നു. ഗുരുതരമായി പൊള്ളലേറ്റ വടൂക്കര സ്വദേശിനി കാർത്തികേയൻ ഭാര്യ ബിന്ദുവിനെ (45) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പത്തിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന സമയത്താണ് ഷോക്ക് എൽക്കുന്നത്. സംഭവം അറിഞ്ഞ് വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥരും മണ്ണുത്തി പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ തൊഴിലാളികൾ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്...