ചെറുതുരുത്തി: കഴിഞ്ഞ കാലവർഷത്തിൽ പള്ളം കൊറ്റംപത്തൂരുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നൽകുന്ന വീടിന്റ ശിലാസ്ഥാപനം നടന്നു. മന്ത്രി എ.സി. മൊയ്തീൻ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനായി.റോട്ടറി ഗവർണർ എ.വി. പതി, ഡോ. എം. രാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.പി. രാധാകൃഷ്ണൻ, ഏരിയാ സെക്രട്ടറി കെ.കെ. മുരളീധരൻ, ഡോ. എം. രാമകൃഷ്ണൻ, അമ്പലക്കാട്ട് റാംമോഹൻ, ഡോ. ബാലസുബ്രഹ്മണ്യൻ, സക്കീർ ഹുസൈൻ, എം. സുകുമാരൻ, ഡോ. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
ഗീത അബ്രഹാം സ്വാഗതവും റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.എ. അഷ്‌റഫ് നന്ദിയും പറഞ്ഞു. കെ.എസ്. ദിലീപ് റിപ്പോർട്ട് അവതരിപ്പിച്ചു. വീട് വയ്ക്കാനുള്ള സ്ഥലം നൽകിയ പാലക്കാട് കൂറ്റനാട് ഉഷസ്സിൽ ഡോ. എം. രാമകൃഷ്ണനെ യു.ആർ. പ്രദീപ് എം.എൽ.എ ചടങ്ങിൽ ആദരിച്ചു. ഗുണഭോക്താക്കളായ 19 കുടുംബങ്ങളും ചടങ്ങിനെത്തി. ഷൊർണൂർ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ഒരു വീടിന് 6 ലക്ഷത്തോളം ചെലവഴിച്ചാണ് വീട് നിർമ്മിക്കുന്നത്.
നിലവിൽ ദുരിതത്തിനിരയായ കുടുംബങ്ങൾ വിവിധ ക്യാമ്പുകളിലാണ് താമസം. ദുരന്തത്തിൽ 4 പേർ മരിക്കുകയും ചെയ്തു. ദുരന്തബാധിത മേഖലയിൽ പഠനം നടത്തിയ ജിയോളജി വകുപ്പ് വാസയോഗ്യമല്ലെന്ന് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. കെ. രാധാകൃഷ്ണൻ, യു.ആർ. പ്രദീപ് എം.എൽ.എ,, കെ.കെ. മുരളീധരൻ തുടങ്ങിയ നേതാക്കന്മാർ സംഭവം ഡോ. എം. രാമകൃഷ്ണനെ അറിയിക്കുകയും അഞ്ച് സെന്റ് വീതം നൽകാമെന്ന് നിറഞ്ഞ മനസ്സോടെ അറിയിക്കുകയുമായിരുന്നു.