anumodhana-sadhas
എടത്തിരുത്തി പൈനൂർ സംഘവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സദസ് സി.പി.എം നാട്ടിക ഏരിയാ സെക്രട്ടറി പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം: എടത്തിരുത്തി പൈനൂർ സംഘവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ് സംഘടിപ്പിച്ചു. സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.വി. സതീഷ്, പഞ്ചായത്ത് അംഗം ഉഷ വേലായുധൻ, കെ.ജി. സുരേന്ദ്രൻ, ഷമീർ എളേടത്ത്, ടി.ജെ. കമലേഷ്, കെ.എസ്. നീരജ് എന്നിവർ സംസാരിച്ചു. അഡ്വ. കെ.ആർ. സുമേഷ്, ഡോ. എൻ.ജെ. ബിനോയ് എന്നിവർ ക്ലാസ് നയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.