പുതുക്കാട്: കെയർ ഹോം പദ്ധതി പ്രകാരം പുതുക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ തെക്കെ തൊറവ് സ്വദേശി ചെമ്പിൽ കമലക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ നടന്നു. മുകുന്ദപുരം താലൂക്ക് സഹകരണ സംഘം അസി. റജിസ്ട്രാർ എം.സി. അജിത്ത് തറക്കലിടൽ കർമ്മം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, പഞ്ചായത്തംഗം എം.ടി. മുരളി, ബാങ്ക് ഭരണസമിതി അംഗങ്ങളായ താരചന്ദ്രൻ, ശ്രീദേവി പുരുഷോത്തമൻ, സെക്രട്ടറി എം.കെ. നാരായണൻ എന്നിവർ പങ്കെടുത്തു.