pratheesh
പ്രതീഷ്

എരുമപ്പെട്ടി: ഓട്ടോറിക്ഷ ഡ്രൈവറായ മരത്തംകോട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കിടങ്ങൂർ കൊട്ടാരപാട്ട് മോഹനൻ മകൻ പ്രതീഷ് (37) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ചായക്കടയിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സുമ. മൂന്ന് മാസം പ്രായമായ കുഞ്ഞുണ്ട്. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന്.