തൃശൂർ: പൂങ്കുന്നം വരെയുള്ള റെയിൽ പാതയിൽ നവീകരണ പ്രവൃത്തികളുടെ ആദ്യഘട്ടം പൂർത്തിയായതിനെ തുടർന്ന് ഇന്ന് മുതൽ ഗുരുവായൂർ പാതയിൽ ട്രെയിനുകൾ സാധാരണ നിലയിൽ ഓടുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് മാസത്തോളമായി എറണാകുളത്ത് നിന്നും വൈകിയോടിയിരുന്ന ചെന്നൈ-എഗ്മോർ- ഗുരുവായൂർ എക്‌സ്പ്രസ്, റദ്ദാക്കിയിരുന്ന രാവിലത്തെ എറണാകുളം - ഗുരുവായൂർ, ഉച്ചയ്ക്കുള്ള ഗുരുവായൂർ - എറണാകുളം പാസഞ്ചറുകൾ എന്നിവ പതിവുപോലെ ഓടും. പൂങ്കുന്നത്തിനും വടക്കാഞ്ചേരിക്കും ഇടയിലുള്ള പാതയുടെ നവീകരണപ്രവൃത്തികൾ നേരത്തെ അറിയിച്ച പോലെ ജൂൺ 18 വരെ തുടരും. അതോടെ എറണാകുളത്തിനും വള്ളത്തോൾ നഗറിനും ഇടയിലുള്ള റെയിൽപാത നവീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാകും...