തൃശൂർ: സീറോ മലബാർ കത്തോലിക്കാസഭയിലെ ഭൂമി ഇടപാട് ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് തോമസ് പാവറട്ടി ആവശ്യപ്പെട്ടു. മൂന്ന് വൈദികശ്രേഷ്ഠരുടേയും നേതൃത്വത്തിൽ ഭൂമി ഇടപാട് ചർച്ച ചെയ്യണം. ലോകത്തെ കത്തോലിക്ക സഭകളിൽ കേരളം ആസ്ഥാനമായുളള സീറോ മലബാർ കത്തോലിക്കസഭ മൂന്നാം സ്ഥാനത്താണ്. മലങ്കര കത്തോലിക്കസഭ അദ്ധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്‌ളിമീസ്, കേരളത്തിലെ ലാറ്റിൻ കത്തോലിക്ക സഭ അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് സൂസപാക്യം, ഭാരതത്തിലെ പ്രഥമസന്യാസി സഭ സി.എം.ഐയുടെ അദ്ധ്യക്ഷൻ ഫാ. പോൾ അച്ചാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.