തൃശൂർ: വല്ലച്ചിറ പെരിഞ്ചേരി മണവംകോട് മഹാരാജ ടൈൽസ് ഫാക്ടറിയിലുണ്ടായ അപകടമരണത്തിൽ ഫാക്ടറിയുടമയ്ക്ക് 50000 രൂപ പിഴ വിധിച്ചു. 2018 മേയ് 26 നുണ്ടായ അപകടമരണത്തിൽ തൃശൂർ സൗത്ത് അഡീഷണൽ ഫാക്ടറീസ് ഇൻസ്‌പെക്ടർ സി.വി. അനില നൽകിയ കേസിലാണ് ശിക്ഷാവിധി. ഫാക്ടറിയുടമ കെ.കെ. സംഗീതകുമാറിനെതിരെ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.