ഇ​രി​ങ്ങാ​ല​ക്കു​ട​:​ 77​-ാം​ ​വ​യ​സ്സി​ൽ​ ​ലോ​ക​റെ​ക്കാ​ഡ് ​നേ​ടി​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​സ്വ​ദേ​ശി​ ​ശ്രീ​ധ​ൻ​ ​ച​രി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി.​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഷൊ​റാ​യ് ​ഷോ​ട്ടോ​കാ​ൻ​ ​ക​രാ​ട്ടെ​യു​ടെ​ ​ചീ​ഫ് ​ഇ​ൻ​സ്ട്ര​ക്ട​റാ​യ​ ​ഒ.​കെ.​ ​ശ്രീ​ധ​ര​ൻ​ ​ജ​ന്മ​നാ​ട്ടി​ലെ​ ​ടൗ​ൺ​ഹാ​ളി​ൽ​ ​വ​ച്ചാ​ണ് ​കൊ​ൽ​ക്ക​ത്ത​ ​കേ​ന്ദ്ര​മാ​യു​ള്ള​ ​യൂ​ണി​വേ​ഴ്‌​സ​ൽ​ ​റെ​ക്കാ​ഡ് ​ഫോ​റ​ത്തി​ന്റെ​ ​ലോ​ക​റെ​ക്കാ​ർ​ഡ് ​ക​ര​സ്ഥ​മാ​ക്കി​യ​ത്.​ ​പ്ര​ക​ട​നം​ ​നി​രീ​ക്ഷി​ക്കാ​ൻ​ ​ഫോ​റ​ത്തി​ന്റെ​ ​നി​രീ​ക്ഷ​ക​ൻ​ ​ഡോ.​ ​സു​നി​ൽ​ ​ജോ​സ​ഫ് ​ആ​ദ്യാ​വ​സ​നാ​നം​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.
ആ​ണി​ക​ള​ടി​ച്ച​ ​പ​ല​ക​യി​ൽ​ ​കി​ട​ന്ന് ​നെ​ഞ്ചി​ൽ​ ​ക​രി​ങ്ക​ല്ല് ​ക​യ​റ്റി​വ​ച്ച് ​അ​ടി​ച്ച് ​പൊ​ട്ടി​ക്കു​ക,​ 15​ ​പേ​രെ​ ​സ്വ​ന്തം​ ​നെ​ഞ്ചി​ൽ​ ​ക​യ​റ്റി​യി​റ​ക്കു​ക,​ 6​ ​ക​രി​ങ്ക​ല്ലു​ക​ൾ​ ​നെ​ഞ്ചി​ൽ​വ​ച്ച് ​കു​ടം​ ​കൊ​ണ്ട് ​അ​ടി​ച്ചു​പൊ​ട്ടി​ക്കു​ക,​ 15​ ​ക​ന​മു​ള്ള​ ​ക​മ്പി​ക​ൾ​ ​ശ​രീ​ര​ത്തി​ലെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​വ​ച്ച് ​വ​ള​യ്ക്കു​ക.​ 15​ ​പ​ട്ടി​ക​ക​ൾ​ ​ശ​രീ​ര​ത്തി​ൽ​ ​അ​ടി​ച്ച് ​പൊ​ട്ടി​ക്കു​ക,​ 250​ ​ഓ​ടു​ക​ൾ​ ​കൈ​കൊ​ണ്ട് ​അ​ടി​ച്ച് ​പൊ​ട്ടി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് ​ശ്രീ​ധ​ര​ൻ​ ​ന​ട​ത്തി​യ​ത്.

പ്രൊ​ഫ.​ ​കെ.​യു.​ ​അ​രു​ണ​ൻ​ ​എം.​എ​ൽ.​എ,​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​നി​മ്യ​ ​ഷി​ജു,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​എ.​ ​മ​നോ​ജ്കു​മാ​ർ,​ ​ഐ.​ടി.​യു​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ​എം.​പി.​ ​ജാ​ക്‌​സ​ൺ​ ​തു​ട​ങ്ങി​യ​വ​ർ​ ​ച​ട​ങ്ങി​ൽ​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​ ​ഗി​ന്ന​സ് ​റെ​ക്കാ​ഡും​ ​യു.​ആ​ർ.​എ​ഫ് ​വേ​ൾ​ഡ് ​റെ​ക്കാ​ഡും​ ​ലിം​ക​ ​വേ​ൾ​ഡ് ​റി​ക്കാ​ർ​ഡും​ ​നേ​ടി​യി​ട്ടു​ള്ള​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഷൊ​റാ​യ് ​ഷോ​ട്ടോ​കാ​ൻ​ ​ക​രാ​ട്ടെ​ ​ഗ്രാ​ന്റ് ​മാ​സ്റ്റ​ർ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​സ്വ​ദേ​ശി​ ​കെ.​വി.​ ​ബാ​ബു​വി​നെ​ ​ച​ട​ങ്ങി​ൽ​ ​ആ​ദ​രി​ച്ചു.​ ​കെ.​വി.​ ​ബാ​ബു​വി​ന്റെ​ ​ശി​ഷ്യ​നാ​ണ് ​ശ്രീ​ധ​ര​ൻ.