തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിലും നോട്ടയോടുള്ള പ്രിയം വോട്ടർമാരിൽ കുറ‌ഞ്ഞു. ആലത്തൂരിൽ കഴിഞ്ഞ തവണ 21417 വോട്ടുകളായിരുന്നു നോട്ടയ്ക്കെങ്കിൽ ഇക്കുറി 7772 ആയി കുറഞ്ഞു. അന്ന് ബിജുവിന്റെ വിജയത്തിൽ നോട്ട നിർണ്ണായക ഘടകമായിരുന്നു നോട്ട വോട്ടുകൾ. തൃശൂരിൽ 10050 വോട്ട് കഴിഞ്ഞ തവണ ലഭിച്ചപ്പോൾ ഇക്കുറി 4253 ആയി കുറഞ്ഞു. ചാലക്കുടിയിൽ ഇക്കുറി 7578ഉം കഴിഞ്ഞതവണ 10522ഉം ആയിരുന്നു.