കൊടകര: തൃശൂർ പാർലിമെന്റ് മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുത്ത ടി.എൻ. പ്രതാപന്റെ കട്ടൗട്ടിൽ മറ്റത്തൂർ യു.ഡി.എഫ് മേഖലാകമ്മിറ്റി പാലഭിഷേകം നടത്തി വിജയം ആഘോഷിച്ചു. ഇലക്ഷൻ പ്രചരണാർത്ഥം മണ്ഡലത്തിന്റെ അതിർത്തിയായ മറ്റത്തൂർകുന്ന് ജംഗ്ഷനിൽ ഉയർത്തിയ 25 അടി ഉയരവും 7 അടി വീതിയുമുള്ള കൂറ്റൻ കട്ടൗട്ടിലാണ് വിജയാഘോഷത്തിന്റെ ഭാഗമായി പാലഭിഷേകം നടത്തിയത്. തുടർന്ന് മധുര വിതരണം, കരിമരുന്ന് പ്രയോഗം, ആഹ്ലാദ പ്രകടനം എന്നിവയുണ്ടായി. യു.ഡി.എഫ് ചെയർമാൻ രഞ്ജിത്ത് കൈപ്പിള്ളി, ക്ലിറ്റൊ തോമസ്, ദിനേശൻ പുതുവത്ത്, ബാബു പുതുവത്ത്, സന്തോഷ് കാവനാട്, സജീവൻ കൈപ്പിള്ളി, ടി. കൃഷ്ണൻകുട്ടി നായർ, ജോസ് കല്ലമ്പി, ബെന്നി മൽപാൻ, ജോർജ് കൊടിയൻ എന്നിവർ നേതൃത്വം നൽകി.