തൃശൂർ: ശക്തന്റെ തട്ടകമായ തൃശൂർ ലോക്‌സഭാ മണ്ഡലം ഉൾക്കൊള്ളുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് കാലിടറി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഇടതിന് 67753 വോട്ടുകൾ നഷ്ടമായപ്പോൾ യു.ഡി.എഫിന് 64107 വോട്ടുകൾ അധികം ലഭിച്ചു. എൻ.ഡി.എയ്ക്ക് ലഭിച്ചത് 191140 അധിക വോട്ടുകൾ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഏഴു മണ്ഡലങ്ങളിലായി നേടിയ വോട്ടിനേക്കാൾ 149 756 കുറവാണ് ഇക്കുറി ലഭിച്ചത്. 66461 വോട്ടുകൾ യു.ഡി.എഫും 88822 വോട്ടുകൾ എൻ.ഡി.എയും നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ ഇക്കുറി നേടി. തൃശൂർ മണ്ഡലത്തിൽ ഇക്കുറി 45,000 കന്നിവോട്ടർമാരാണുള്ളത്.
സി.പി.എമ്മിലെ സി. രവീന്ദ്രനാഥിന്റെയും സി.പി.ഐയിലെ വി.എസ്. സുനിൽകുമാറിന്റെയും മണ്ഡലത്തിൽപ്പോലും ഇടതുസ്ഥാനാർത്ഥി രാജാജി മാത്യു തോമസ് പിന്നിലായി. തൃശൂർ നിയമസഭാ മണ്ഡലത്തിൽ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം ടി.എൻ. പ്രതാപന് ഗുണകരമായപ്പോൾ രാജാജിയെ പൂർണമായും അതിരൂപത കൈവിട്ട കാഴ്ചയായിരുന്നു. എൻ.ഡി.എയിലെ സുരേഷ് ഗോപിയാണ് രണ്ടാംസ്ഥാനത്ത്. സി.പി.ഐയുടെ ശക്തികേന്ദ്രമായ നാട്ടികയിലും മണലൂരിലും പാർട്ടി വോട്ടുകൾ ചോർന്നു. 40,000 വോട്ടുകളുടെ കുറവ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതിനുണ്ടായി. ഗുരുവായൂരിൽ മുസ്‌ളീംവോട്ടുകൾ പ്രതാപനെ തുണച്ചു. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പ്രതാപൻ മുന്നേറിയത്. ആദ്യ മണിക്കൂറുകളിൽ പുതുക്കാട് മണ്ഡലത്തിലും 50 ശതമാനം വോട്ടെണ്ണിയപ്പോൾ തൃശൂർ മണ്ഡലത്തിലും സുരേഷ്‌ഗോപി ഒന്നാമതായിരുന്നു. നാട്ടികയിൽ മാത്രമാണ് ചില ഘട്ടങ്ങളിൽ രാജാജിക്ക് മുന്നേറാൻ കഴിഞ്ഞത്. അവസാന മണിക്കൂറുകളിൽ മുഴുവൻ മണ്ഡലങ്ങളിലും ടി.എൻ. പ്രതാപൻ മുന്നേറ്റം കാഴ്ചവയ്ക്കുകയായിരുന്നു.

2014 (ലോക്‌സഭ),2016 (നിയമസഭ), 2019 (ലോക്സഭാ) ഫലം, മുന്നണികൾ നേടിയ വോട്ട് യഥാക്രമം

ഗുരുവായൂർ


യു.ഡി.എഫ് 49469 50990 65160
എൽ.ഡി.എഫ് 53316 66088 44695
ബി.ജെ.പി 13936 25490 33967

മണലൂർ


യു.ഡി.എഫ് 53807 51097 63420
എൽ.ഡി.എഫ് 60735 70422 50482
ബിജെപി 16548 37680 44765

ഒല്ലൂർ


യു.ഡി.എഫ് 54436 58418 63406
എൽ.ഡി.എഫ് 55778 71666 47372
ബി.ജെ.പി 12889 17694 39594

തൃശൂർ


യു.ഡി.എഫ് 47171 46677 55668
എൽ.ഡി.എഫ് 40318 53664 37641
ബി.ജെ.പി 9200 24748 31110

നാട്ടിക
യു.ഡി.എഫ് 46048 43441 52558
എൽ.ഡി.എഫ് 60013 70218 50131
ബി.ജെ.പി 16785 33650 48171

ഇരിങ്ങാലക്കുട
യു.ഡി.എഫ് 51313 57019 57481
എൽ.ഡി.എഫ് 56314 59730 46091
ബി.ജെ.പി 14048 30420 42857

പുതുക്കാട്
യു.ഡി.എഫ് 48353 40986 56848
എൽ.ഡി.എഫ് 62300 79464 51006
ബി.ജെ.പി 16253 35833 46410