തൃപ്രയാർ: സമ്പൂർണ മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് ഹരിത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നാട്ടിക പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് യൂണിഫോമും സർവേ ഫോമുകളും വിതരണം ചെയ്തു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എം സിദ്ദിക്ക് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ സി.ജി അജിത് കുമാർ, കെ.വി സുകുമാരൻ, എൻ.കെ ഉദയകുമാർ, ലളിത മോഹൻദാസ്, ടി.സി ഉണ്ണിക്കൃഷ്ണൻ, സജിനി ഉണ്യേരംപുരയ്ക്കൽ, പ്രവിത അനൂപ്, സി.ഡി.എസ് ചെയർപേഴ്സൺ ഹേമ പ്രേമൻ, സെക്രട്ടറി സി.എ വർഗ്ഗീസ്, അസി. സെക്രട്ടറി നിനിത, വി.ഇ.ഒ സോഫിയ തുടങ്ങിയവർ പങ്കെടുത്തു.