തൃശൂർ : ജ്യോതിഷ പരിഷത്ത് സംസ്ഥാന സമ്മേളനവും എ.വി.എസ് പണിക്കർ ദൈവജ്ഞ പുരസ്‌കാര സമർപ്പണവും 27 ന് രാവിലെ 9.30ന് റീജ്യണൽ തിയേറ്ററിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.യു രഘുരാമ പണിക്കർ പത്രസമ്മേളനത്തിൽ അറിയിച്ചു. സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഡ്വ. എ.യു. രഘുരാമ പണിക്കർ അദ്ധ്യക്ഷത വഹിക്കും. ശബരിമല മുൻ മേൽശാന്തി മംഗലത്ത് അഴകത്ത് മനയ്ക്കൽ എ.വി. ഉണ്ണിക്കൃഷ്ണൻ സദനം നാരായണന് ദൈവജ്ഞ പുരസ്‌കരം സമ്മാനിക്കും. ആമയൂർ വേണുഗോപാല പണിക്കർ, ജയരാജ പണിക്കർ തിരിശേരി എന്നിവർക്ക് പരിഷത്ത് ജ്യോതിഷ്യാചാര്യ ബിരുദം സമ്മാനിക്കും. പത്രസമ്മേളനത്തിൽ കെ.എ. നാരായണൻ, കോലഴി സുരേന്ദ്ര പണിക്കർ, മധുസൂദന പണിക്കർ, ഉണ്ണിരാജൻ കുറുപ്പ്, എം.ഡി. മോഹനൻ എന്നിവർ പങ്കെടുത്തു...