തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയോട് സഹകരിക്കുകയും വോട്ടു രേഖപ്പെടുത്തി വളർച്ച കൈവരിക്കാൻ സഹായിക്കുകയും ചെയ്തവർക്ക് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് നന്ദി പറഞ്ഞു. ജില്ലയിൽ എൻ.ഡി.എയ്ക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 2.3 ലക്ഷത്തിലേറെ വോട്ട് കൂടുതൽ ലഭിച്ചിരുന്നു.