തൃശൂർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം ഡിവിഷൻ ചേറ്റുവ (ഏങ്ങണ്ടിയൂർ പഞ്ചായത്ത് വാർഡ് 1 മുതൽ 6 വരെയും 16 ഉം) പാഞ്ഞാൾ പഞ്ചായത്തിലെ വാർഡ് 08 (കിള്ളിമംഗലം പടിഞ്ഞാറ്റുമുറി) കോലഴി പഞ്ചായത്തിലെ വാർഡ് 07 (കോലഴി നോർത്ത്), പൊയ്യ പഞ്ചായത്തിലെ വാർഡ് 05 (പൂപ്പത്തി വടക്ക്) എന്നീ നിയോജക മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക 20 ന് പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക സംബന്ധിച്ച് ആക്ഷേപങ്ങൾ 27, 28 തീയതികളിൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ സ്വീകരിക്കും. അന്തിമ പട്ടിക ജൂൺ ആറിന് പ്രസിദ്ധീകരിക്കും. വോട്ടർമാർ വോട്ടർപട്ടിക പരിശോധിച്ച് പേരുവിവരം ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം...