gvr-chamundeswry-ponkala
ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണ പ്രദക്ഷിണം

ഗുരുവായൂർ: ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദേശപ്പൊങ്കാല ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴിന് മുമ്പേ ക്ഷേത്രസന്നിധിയിൽ പൊങ്കാല അടുപ്പുകൾ തയ്യാറായി. ഏഴരയോടെ ക്ഷേത്രം മേൽശാന്തി ശങ്കരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്ന് അഗ്‌നി തെളിച്ച് പൊങ്കാലയുടെ ആദ്യ അടുപ്പിലേക്ക് പകർന്നു. തുടർന്ന് മുൻ ചെയർപേഴ്സൺ പി.കെ. ശാന്തകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.രതി തുടങ്ങിയവർ മറ്റ് അടുപ്പുകളിലേക്കും തീ പകർന്നു. ഒമ്പതോടെ ക്ഷേത്രപ്രദക്ഷിണം നടത്തിയശേഷം പൊങ്കാല സമർപ്പിച്ചു. ചടങ്ങിനുശേഷം ക്ഷേത്രനടയിൽ ദേവീ മഹാത്മ്യ പാരായണം നടന്നു. സ്വാമി കൃഷ്ണാനന്ദ സരസ്വതി പാരായണം നയിച്ചു. ദേവീ മാഹാത്മ്യത്തെ പറ്റി സ്വാമി കൃഷ്ണാനന്ദ പ്രഭാഷണവും നടത്തി.