തൃശൂർ: തൃശൂർ ലോക്‌സഭാ നിയുക്ത എം.പി. ടി.എൻ. പ്രതാപന് ജില്ലയിൽ വിവിധയിടങ്ങളിൽ സ്വീകരണം. രാവിലെ നാട്ടികയിൽ നിന്നാരംഭിച്ച നന്ദി പറയൽ യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. തൃപ്രയാറിൽ റോഡ് ഷോയ്ക്ക് സി.എം. മുഹമ്മദ് റഷീദ്, അനിൽ പുളിക്കൽ, പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, കെ. ദിലീപ് കുമാർ, കെ.ആർ വിജയൻ, സിദ്ധപ്രസാദ്, നൗഷാദ് ആറ്റുപറമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ഒല്ലൂരിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ ഷാൾ അണിയിച്ചു. എം.പി. വിൻസെന്റ്, സുന്ദരൻ കുന്നത്തുള്ളി, സനോജ് പോൾ, എം.വി ജോണി, ആനന്ദി മൊയലൻ, റിസൻ വർഗ്ഗീസ്, ടോമി ഒല്ലൂക്കാരൻ, സന്തോഷ് കെ.എസ് എന്നിവർ പങ്കെടുത്തു. മണ്ണുത്തിയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി പോൾ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ, ഷാജു കോടങ്കണ്ടത്ത്, രവി താണിക്കൽ എന്നിവർ പങ്കെടുത്തു. പാണഞ്ചേരിയിൽ എം.പി വിൻസെന്റ്, കെ.സി. അഭിലാഷ്, കെ.ആർ. ഗിരിജൻ, ജോർജ് പായ്പ്പൻ, ഷിബു പോൾ എന്നിവർ പങ്കെടുത്തു...