തൃശൂർ: സംഗീത നാടക അക്കാഡമി മുഖമാസിക കേളിയുടെ വർക്കിംഗ് എഡിറ്ററായിരുന്ന ഭാനുപ്രകാശിന് 28ന് നിരവധി സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ നൽകുന്ന ആദരം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. നടൻ മധു മുഖ്യാതിഥിയാകും. ഒരു വ്യാഴവട്ടത്തിലേറെക്കാലം സംഗീത നാടക അക്കാഡമിക്ക് വേണ്ടി ഭാനുപ്രകാശ് ചെയ്ത സേവനങ്ങൾ കണക്കിലെടുത്താണ് ആദരം നൽകുന്നതെന്ന് അക്കാഡമി മുൻ സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻ നായർ പറഞ്ഞു. വൈകിട്ട് നാലിന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ കെ. രാധാകൃഷ്ണനും തേറമ്പിൽ രാമകൃഷ്ണനും ചേർന്ന് ഭാനുപ്രകാശിന് ഉപഹാരം സമർപ്പിക്കും. സി.എൽ. ജോസ്, ഡോ. രാവുണ്ണി, ജിജു അമ്പാടി, സതീഷ് കുമാർ ചേർപ്പ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു...