എരുമപ്പെട്ടി പഞ്ചായത്തിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കാൻ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി എ.സി. മൊയ്‌തീൻ ഉപഹാരം നൽകുന്നു.
എരുമപ്പെട്ടി: സമൂഹത്തിലെ സാധാരണക്കാർക്ക് സേവനം ചെയ്യുമ്പോൾ മാത്രമെ നേടിയ വിദ്യാഭ്യാസം അതിന്റെ യഥാർത്ഥ ലക്ഷ്യം കൈവരിക്കുകയുള്ളൂവെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. എരുമപ്പെട്ടി പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കാൻ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ പുരോഗതിയാണ് നാടിന്റെ പുരോഗതി. പൊതു വിദ്യഭ്യാസം മെച്ചപ്പെടുത്താൻ വലിയ ശ്രമങ്ങളാണ് നടത്തി വരുന്നത്. കോടികൾ മുടക്കി കെട്ടിടം ഉൾപ്പടെയുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വരികയാണ്. കേരളത്തിലെ മുഴുവൻ സർക്കാർ സ്കൂളുകളും ഹൈടെക്കാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ, അംഗം ഒ.ബി. സുബ്രഹ്മണ്യൻ, ഇ.സി. സജീന്ദ്രൻ, കെ.ആർ. രൂപേഷ്, യു.കെ. മണി, ബിന്ദു ഗിരീഷ്, അബാൽ മണി, യു.എസ്. കൃഷ്ണൻകുട്ടി, പി.ബി. വിബിൻ, വിഷ്ണു കൃഷ്ണൻ, അനൂപ് രാധാകൃഷ്ണൻ, സൗമ്യ യോഗേഷ്, കെ. സാന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.