മാള: അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളുടെ സുരക്ഷ-ആരോഗ്യ സംരക്ഷണ നിർദേശങ്ങൾക്കായി യോഗം സംഘടിപ്പിച്ചു. മാളയിൽ നടന്ന കൊടുങ്ങല്ലൂർ നിയോജക മണ്ഡലം തലത്തിലുള്ള യോഗത്തിൽ വിദ്യാലയ മേധാവികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ പങ്കെടുത്തവർ നിരവധി നിർദ്ദേശങ്ങളും പരാതികളും ഉന്നയിച്ചു. ലഹരി ഉപയോഗം, വിൽപ്പന, വാഹനങ്ങളുടെ അമിത വേഗം, ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരിക്കൽ തുടങ്ങിയ നിരവധി പരാതികളാണ് യോഗത്തിൽ പങ്കുവെച്ചത്. വി.ആർ. സുനിൽകുമാർ എം.എൽ.എയാണ് യോഗം വിളിച്ചത്. യോഗത്തിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സിജി വിനോദ്, ടെസി ടൈറ്റസ്, വി.എ. നദീർ, മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, മാള സി.ഐ. ബൈജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, മാള പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ഇ.പി. രാജീവ് തുടങ്ങിയവർ സംസാരിച്ചു...