poisson-watermelon

ചാവക്കാട്: മുറിക്കാനായി സൂക്ഷിച്ചിരുന്ന തണ്ണിമത്തനിൽ നിന്നും വന്നത് നുരയും പതയും. ചാവക്കാട് കടപ്പുറം പഞ്ചായത്ത് മുനക്കകടവ് ആനാംകടവിൽ ഷുഐബിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അഞ്ചങ്ങാടിയിൽ നിന്നും ഷുഐബ് 'കിരൺ'തണ്ണിമത്തൻ വാങ്ങിയത്. പഴുപ്പ് കുറവായതിനാൽ അന്ന് മുറിച്ചില്ല. പിറ്റേദിവസം രാവിലെയാണ് തണ്ണിമത്തനിൽ നിന്നും അസ്വാഭാവികമായി വെളുത്ത നുരയും പതയും പുറത്തേക്ക് വരുന്നത് കണ്ടത്. പിന്നീട് ദുർഗന്ധത്തോടു കൂടിയ വെള്ളവും പുറത്തേക്കൊഴുകി.

റമദാൻ വിപണി ലക്ഷ്യമാക്കി പാകമാകാത്ത തണ്ണിമത്തനിൽ നടത്തുന്ന രാസവസ്തു പ്രയോഗമാണ് ഇത്തരത്തിൽ നുരയും പതയും വരാൻ കാരണമെന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ളവയുടെ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ചാവക്കാട് മേഖലയിൽ വൻതോതിലാണ് ഇത്തരത്തിലുള്ള തണ്ണിമത്തനുകൾ വില്പന നടത്തുന്നത്.