ചാലക്കുടി: എറണാകുളം അങ്കമാലി അതിരൂപത മെത്രാൻ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ സൃഷ്ടിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന മുരിങ്ങൂർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ടോണി കല്ലൂക്കാരനോട് ഹാജകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസെത്തിച്ചു. ആലുവ ഡിവൈ.എസ്.പിയുടെ നോട്ടീസാണ് ശനിയാഴ്ച പള്ളിയിൽ കൊണ്ടുവന്നത്. ട്രസ്റ്റിമാരെ ഏൽപ്പിച്ച നോട്ടീസ് പിന്നീട് ഓഫീസിൽ പതിപ്പിച്ചു. പ്രസ്തുത കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരിക്കുന്ന വികാരിയെക്കുറിച്ച് വിവരമില്ലെന്നാണ് പള്ളി ഭരണസമിതി പറയുന്നത്.