തൃശൂർ: വോട്ടർമാരോട് നന്ദി പ്രകടിപ്പിക്കുന്നതിന് നിയുക്ത എം.പി ടി.എൻ പ്രതാപന്റെ മണ്ഡലം പര്യടനം ആരംഭിച്ചു. 14 ദിവസം തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ വിവിധ ബ്ലോക്കുകളിൽ പര്യടനം നടത്തും. ജില്ലയിലെ 1258 ബൂത്തുകളിലൂടെ കടന്ന് പോകുന്ന തുറന്നവാഹനത്തിന് വിവിധ ഇടങ്ങളിൽ സ്വീകരണം ഏർപ്പെടുത്തും. സന്ദർശന ഉദ്ഘാടനം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ നിർവഹിച്ചു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും വോട്ട് ചെയ്തവരോടും അല്ലാത്തവരോടും ഒരേ സൗഹൃദം എന്നും കാത്തുസൂക്ഷിക്കുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു.