കയ്പ്പമംഗലം : പെരിഞ്ഞനം ഗ്രാമശ്രീ വനിത ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ. പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. പെരിഞ്ഞനം ഗവ. യു.പി.സ്‌കൂളിൽ നടന്ന ആദരിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സരിത കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ബിഞ്ചു ജേക്കബ് ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി, ക്ലബ് ഭാരവാഹികളായ രമ രാജൻ, ബിന സുനിൽ കുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റിയംഗം പി.എ. സുധീർ, സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. സത്യനാഥൻ മാസ്റ്റർ, കെ.ബി. രാജേഷ് എന്നിവർ സംസാരിച്ചു...