my-dojo-karate
മൈ ഡോജോ ഷോട്ടോകാൻ കരാട്ടെ ഡോ അക്കാഡമി ചാവക്കാടിന്റെ പുതിയ ശാഖ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാവക്കാട്: മൈ ഡോജോ ഷോട്ടോകാൻ കരാട്ടെ ഡോ അക്കാഡമി ചാവക്കാടിന്റെ പുതിയ ശാഖ ബ്ലാങ്ങാട് ശ്രീനാരായണ ഗുരു മന്ദിരത്തിൽ തുടങ്ങി. റിട്ട. ഡെപ്യൂട്ടി കളക്ടർ എ.കെ. വാസുദേവൻ, കടപ്പുറം പഞ്ചായത്ത് മെമ്പർമാരായ കെ.ഡി. വീരമണി, എം.കെ. ഷൺമുഖൻ, എസ്.എൻ.ഡി.പി ബ്ലാങ്ങാട് ശാഖ സെക്രട്ടറി ബാലകൃഷ്ണൻ ചുങ്കത്ത് എന്നിവർ ഭദ്രദീപം തെളിച്ചു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിഹോൺ ഷോട്ടോകാൻ കരാട്ടെ ഡോ സങ്കുകൈയുടെ സൗത്ത് ഇന്ത്യൻ ചീഫ് സെൻസി വിൻസന്റ്, എൻ.എസ്.കെ.എസ് തൃശൂർ ജില്ലാ ചീഫ് സെൻസി അനു എന്നിവർ സംസാരിച്ചു.

നാഷണൽ ചാമ്പ്യൻഷിപ്പിൽ (കരാട്ടെ അസോസിയേഷൻ ഒഫ് ഇന്ത്യ) പങ്കെടുത്ത അഞ്ജലി, എസ്.എസ്.എൽ.സി പരീക്ഷയിൽ മൈ ഡോജോയിൽ നിന്നും ഫുൾ എ പ്ലസ് നേടിയ ശ്രാവൺ, ഉയർന്ന മാർക്ക് നേടി വിജയം കൈവരിച്ച പൃഥ്വിരാജ് എന്നിവർക്ക് സർട്ടിഫിക്കറ്റ്, മെഡൽ, പാരിതോഷികങ്ങൾ നൽകി ആദരിച്ചു. മൈ ഡോജോ ഷോട്ടോകാൻ കരാട്ടെ ഡോ അക്കാഡമിയുടെ സ്ഥാപകനും, എൻ.എസ്.കെ.എസ് ഇന്ത്യൻ ചീഫുമായ സെൻസി ഷിജിത്ത് രാമി, ചീഫ് ഇൻസ്ട്രെക്ടർ സെൻസി സുരേഷ് പൂക്കോട്ടിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി...