ചാലക്കുടി: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ അങ്കമാലി എറണാകുളം അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇടയ ലേഖനം വായിച്ചു. കൊരട്ടി ഫൊറോനയുടെ പരിധിയിലെ എല്ലാ പള്ളികളിലും അത്യപൂർവ്വമായ ഇടയ ലേഖനം വായിച്ചു. ഞായറാഴ്ചയിലെ ആദ്യത്തേത് തുടങ്ങി എല്ലാ കുർബ്ബാനകളിലും ഇതു വായിച്ചു. മുരിങ്ങൂർ സാൻജോ നഗറിലെ സെന്റ് ജോസഫ് പള്ളിയിലും ഇടയലേഖനം വായിച്ചു. ആലഞ്ചേരി പിതാവിനെതിരെ വ്യാജ രേഖയുണ്ടാക്കി എന്ന കേസിൽ മൂന്നാം പ്രതിയാണ് ഈ പള്ളിയിലെ വികാരി ഫാ. ടോണി കല്ലൂക്കാരൻ. ബിഷപ്പ് ജേക്കബ്ബ് മാനന്തോടത്തിന്റെ നേതൃത്വത്തിലാണ് ഇടയലേഖനം തയ്യാറാക്കി ഇടവക പള്ളികളിലേക്ക് അയച്ചത്. ഇതിനിടെ ഫാ. ക്ലലൂക്കാരനെ മേയ് 28 വരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് കാക്കനാട് മുൻസിഫ് കോടതി ഉത്തരവിറക്കിയിട്ടുണ്ട്.