പുതുക്കാട്: പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ടി.എൻ. പ്രതാപൻ പുതുക്കാട് പഞ്ചായത്തിൽ നന്ദി അറിയിക്കാനെത്തി. പഞ്ചായത്തിലെ പത്തിലധികം കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് നന്ദി അറിയിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ കോൺഗ്രസ് ഭാരവാഹികളായ സെബി കൊടിയൻ, കെ. ഗോപാലകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, ടി.വി. പ്രഭാകരൻ, വി.കെ. വേലുക്കുട്ടി എന്നിവർ വിവിധ സ്ഥലങ്ങളിലെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.