ചാലക്കുടി : ഭരണഘടനാ സംരക്ഷണം ജനാധിപത്യ സംരക്ഷണം തന്നെയാണെന്ന് സാമൂഹിക നിരീക്ഷകൻ സണ്ണി എം. കപിക്കാട് അഭിപ്രായപ്പെട്ടു. എസ്.സി , എസ്.ടി എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ ഓർഗനൈസേഷൻ ചാലക്കുടിയിൽ സംഘടിപ്പിച്ച ഇന്ത്യൻ ജനാധിപത്യവും പട്ടികജാതി വർഗ്ഗ വിഭാഗങ്ങളുടെ പങ്കും എന്ന സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്‌ക്കെതിരെ ആരെങ്കിലും രംഗത്തു വരുമ്പോൾ അതിനെതിരെ രംഗത്തു വരാനുള്ള ഇച്ഛാശക്തിയുണ്ടാകണം. ഭരണഘടനാ വാഴ്ച്ച ഇന്ത്യയിൽ ഉറപ്പിക്കാനാകണം. ഭരണഘടനയ്‌ക്കെതിരെയുള്ള വെല്ലുവിളികൾ സധൈര്യം ഏറ്റെടുക്കാൻ കഴിയുമ്പോഴേ പൗരനെന്നുള്ള ഉത്തരവാദിത്തം പൂർണ്ണമാകുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലുവ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ടി.കെ. മനോജ് മോഡറേറ്ററായി. സി.ടി. ഗോകുലനാഥൻ, കെ.എ. സജീവ് എന്നിവർ പ്രസംഗിച്ചു..