malinyam

എലിഞ്ഞിപ്രയിൽ റോഡരികിൽ മാലിന്യം തള്ളിയ നിലയിൽ

ചാലക്കുടി: അതിരപ്പിള്ളി റോഡിലെ എലിഞ്ഞിപ്രയിൽ മാലിന്യം തള്ളാനൊരിടമായി പാറപ്പുറം ഭാഗം മാറി. ഇവിടെ പ്രവർത്തന രഹിതമായി കിടക്കുന്ന കമ്പനി വളപ്പിനോട് ചേർന്നാണ് സ്ഥിരമായി മാലിന്യം വലിച്ചെറിയപ്പെടുന്നത്. ഖരജൈവ മാലിന്യങ്ങൾ ഒരുപോലെ കുമിഞ്ഞു കൂടുന്നുണ്ട്. ഒപ്പം പ്ലാസ്റ്റിക്ക് കവറുകളും. മാലിന്യം ഇടരുതെന്ന അറിയിപ്പ് വച്ചിരിക്കുന്നതൊന്നും ആർക്കും പ്രശ്‌നമല്ല. ഇതൊടെ ഈ പ്രദേശത്ത് ദുർഗന്ധവും രൂക്ഷമായി. മൂക്കു പൊത്താതെ ഇതിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മഴക്കാലം തുടങ്ങുമ്പോൾ സ്ഥിതി ഇതിലും ശോചനീയമാകും. പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.