ചാലക്കുടി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇടപ്പിള്ളി അമൃത ആശുപത്രിയിലേക്ക് മാറ്റിയ ഒരാൾക്ക് എച്ച് വൺ എൻ വൺ പനിയെന്ന് സ്ഥിരീകരിച്ചു. ചാലക്കുടി സ്വദേശിയാണ്. ചാലക്കുടിയിലെ ആശുപത്രിയിൽ നിന്നും ഇയാളെ ഞായറാഴ്ച രാവിലെയാണ് ഇടപ്പള്ളിയിലേക്ക് കൊണ്ടു പോയത്. എന്നാൽ താലൂക്ക് ആശുപത്രിയിൽ നിന്നും എറണാകുളത്തേയ്ക്ക് കൊണ്ടുപോയ സ്ത്രീക്ക് ഏതു തരം പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവർക്കും എച്ച്. 1 എൻ 1 പനിയാണെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.