കൊടകര: ടി.എൻ. പ്രതാപൻ വോട്ടർമാരോട് നന്ദി പറയാനെത്തിയ പ്രകടനത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകരെ സി.പി.എം പ്രവർത്തകർ കുത്തി പരിക്കേൽപിച്ചതായി പരാതി. അവിട്ടപ്പിള്ളി സ്വദേശി ആഞാറ്റുപറമ്പിൽ ലിനോ മൈക്കിൾ (28), കാവനാട് സ്വദേശി ഷാജു മഠത്തിപ്പറമ്പിൽ എന്നിവർക്കാണ് പരുക്കേറ്റത്.
കാവനാട് ജംഗ്ഷനിൽ 10.30 ഓടെയായിരുന്നു സംഭവം. ലിനോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും, ഷാജുവിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകനായ ജനകനും കൂടെയുണ്ടായിരുന്നവരുമാണ് ആക്രമിച്ചത്.