amalath
തൃപ്രയാർ കിഴക്കേനട പൈനൂർ ആമലത്ത് കുളങ്ങര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ദ്രവ്യകലശത്തിന്റെഓഫീസ് ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി രഘു നമ്പൂതിരി നിർവഹിക്കുന്നു

തൃപ്രയാർ: തൃപ്രയാർ കിഴക്കെനട പൈനൂർ ആമലത്ത് കുളങ്ങര ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ജൂൺ 12, 13, 14 തീയതികളിൽ നടക്കുന്ന ദ്രവ്യകലശത്തിന്റെയും പ്രതിഷ്ഠാദിനത്തിന്റെയും ഓഫീസ് ഉദ്ഘാടനവും കൂപ്പൺ വിതരണോദ്ഘാടനവും ക്ഷേത്രം മേൽശാന്തി രഘു നമ്പൂതിരി നിർവഹിച്ചു. ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് എ. സതീശ് ചന്ദ്രൻ അദ്ധ്യക്ഷനായി. ക്ഷേത്രം സെക്രട്ടറി എ. ഇന്ദുചൂഢൻ, കോ- ഓർഡിനേറ്റർമാരായ കൃഷ്ണകുമാർ ആമലത്ത്, എ. അനൂപ്, ട്രഷറർ എ. രമേഷ്, എ. രവികൃഷ്ണൻ, ജാനകികുട്ടി മണിയങ്ങാട്ടിൽ, രാജൻ പോക്കുരു പറമ്പിൽ, എ. ശ്രീറാം എന്നിവർ സംബന്ധിച്ചു.