kuhs
kuhs

ജൂൺ മൂന്നു മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ കേന്ദ്രങ്ങളിലുള്ള മാറ്റം സർവകലാശാലാ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പരീക്ഷാ അപേക്ഷ
ജൂലായ് എട്ടു മുതൽ ആരംഭിക്കുന്ന നാലാം വർഷ ഫാം. ഡി ഡിഗ്രി റഗുലർ/ സപ്ലിമെന്റ്രി പരീക്ഷ, ഒന്നാം വർഷ ഫാം. ഡി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷ, ഒന്നാം വർഷ ഫാം. ഡി പോസ്റ്റ് ബേസിക് ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷ എന്നിവയ്ക്ക് ജൂൺ ഏഴ് മുതൽ 21 ഇരുപത്തിയൊന്ന് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടു കൂടി ജൂൺ 25 വരെയും, 315 രൂപ സൂപ്പർ ഫൈനോടു കൂടി ജൂൺ 26 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

റീ ടോട്ടലിംഗ് ഫലം

നാലാം വർഷ ബി.എസ് സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീ ടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ പരീക്ഷാ തീയതി
30 ന് ആരംഭിക്കുന്ന ഒന്നാം വർഷ എം എ എസ്‌ എൽ പി ഡിഗ്രി സപ്ലിമെന്ററി (2016 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


ജൂൺ പത്തു മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.