തൃശൂർ: മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ 'ഇന്ദുലേഖ'യുടെ നൂറ്റിമുപ്പതാം വാർഷികത്തോട് അനുബന്ധിച്ച് ഒ. ചന്തുമേനോൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് സാംസ്‌കാരിക സായാഹ്നം നടക്കും. വൈകിട്ട് അഞ്ചിന് ചങ്ങമ്പുഴ മന്ദിരത്തിൽ ഡോ. സുനിൽ പി. ഇളയിടം, കവി ഡോ. കെ. ജയകുമാർ തുടങ്ങിയവർ പ്രഭാഷണം നടത്തും. 'പത്തൊമ്പതാം നൂറ്റാണ്ട് മുതൽ 2019 വരെ കേരളവും ആധുനികതയും' എന്ന വിഷയത്തിലാണ് ചർച്ച. ചന്തുമേനോന്റെ സ്മരണാർത്ഥം ഷോർട്ട് ഫിലിം മത്സരവും നടക്കും. 'സ്ത്രീക്ക്‌ വേണ്ടി നിലകൊള്ളുന്ന പുരുഷൻ' എന്ന വിഷയത്തെ അധികരിച്ചുള്ള സൃഷ്ടികളാണ് ക്ഷണിച്ചിട്ടുള്ളത്.