തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ ദേവിക്ക് പുഷ്പാഭിഷേകം നടത്തി. പൂമൂടൽ പഞ്ചഭൂതങ്ങളിൽ ഒന്നായ ആകാശതിന്റെ പ്രതീകാത്മകമായാണ് തന്ത്രശാസ്ത്രത്തിൽ പുഷ്പത്തെ സങ്കൽപ്പിക്കപ്പെടുന്നത് അതിനാൽ ആകാശതിന്റെ സമസ്ത ഗുണങ്ങളോടും കൂടി സമസ്ത ദേവന്മാരും ദേവിയെ പുഷ്പാഭിഷേകം ചെയ്തു. തന്ത്രി ചെമ്മാലിൽ നാരായണൻകുട്ടി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ വി.ആർ. രാധാകൃഷ്ണൻ, വി.കെ. ഹരിദാസ്, ഷാജി വി.എച്ച് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.