numbering
മുനിയാട്ടുകുന്നിൽ വൃക്ഷങ്ങൾക്ക് നമ്പറിടുകയും വൃക്ഷങ്ങളുടെ നാമങ്ങൾ എഴുതി പ്രദർശിപ്പിക്കുകയും ചെയ്യുന്നു

മുപ്ലിയം: ചരിത്ര പ്രാധാന്യമുള്ള മുനിയാട്ടുകുന്നിലെ വൃക്ഷങ്ങൾക്ക് നമ്പറിടുകയും വൃക്ഷങ്ങളുടെ നാമങ്ങൾ എഴുതി പ്രദർശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തി ആരംഭിച്ചു. ഒട്ടേറെ മുനിയറകൾ സ്ഥിതി ചെയ്യുന്നതും പുരാവസ്തുവകുപ്പ് സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള മുനിയാട്ടുകുന്നിലെ ട്രെക്കിംഗ് പാതയുടെ ഇരുവശങ്ങളിലുമുള്ള വൃക്ഷങ്ങൾക്കാണ് നമ്പറും നാമവും രേഖപ്പെടുത്തിയത്. മുനിയാട്ട്കുന്ന് സന്ദർശിക്കുന്നവർക്ക് വൃക്ഷങ്ങളുടെ ശാസ്ത്രീയ നാമങ്ങൾകൂടി അറിയത്തക്ക വിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് ശാസ്ത്രസാഹിത്യ പരിഷത്തും വെള്ളാനിക്കര ഫോറസ്ട്രി കോളേജും സംയുക്തമായാണ്. ഇരുമുള്ള്, കാഞ്ഞിരം, മരുത് തുടങ്ങി വിവിധയിനങ്ങളിൽപ്പെട്ട 75ൽ പരം വൃക്ഷങ്ങളെ ഇപ്രകാരം നാമകരണം ചെയ്തു. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വർഷാവർഷം മുനിയാട്ടുകുന്ന് സന്ദർശിക്കുന്നത്.