udf-kpm-
യു.ഡി.എഫ് കയ്പ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം

കയ്പ്പമംഗലം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെന്നി ബെഹന്നാൻ ഉജ്ജലം വിജയം നേടിയതിൽ യു.ഡി.എഫ് കയ്പ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കൊപ്രക്കളത്ത് നിന്ന് ആരംഭിച്ച ആഹ്ലാദ പ്രകടനം മൂന്നുപീടികയിൽ സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ സി.ജെ. പോൾസൺ, പി.എം. ജബ്ബാർ, സുരേഷ് കൊച്ചുവീട്ടിൽ, ബഷീർ തൈവളപ്പിൽ, സെയ്തുഹാജി, ബിജോയ് കുറുപ്പത്ത്, കെ.കെ. അഫ്‌സൽ, ഉബൈദ്, ദമയന്തി ദാസൻ, സുനിത വിക്രമൻ, ജാൻസി റാഫേൽ, ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.