vayana
ചേറൂർ ഗ്രാമീണ വായനശാലയിൽ നടന്ന ബാലകൃഷ്ണൻ പെരിങ്ങാവ് അനുസ്മരണ യോഗം

തൃശൂർ: സാമൂഹിക കലാ സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന അന്തരിച്ച ബാലകൃഷ്ണൻ പെരിങ്ങാവിനെ ചേറൂർ ഗ്രാമീണ വായനശാലയിൽ ചേർന്ന യോഗം അനുസ്മരിച്ചു. വി.കെ. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബി. ഗോപാലകൃഷ്ണൻ, ശിവൻ എടത്തറ, പി. ശശികുമാർ, സി.കെ. ശിവൻ, ബിജു ആട്ടോർ, കൃഷ്ണൻകുട്ടി പടക്കലാൻ, ഡി. രാജേന്ദ്രൻ, കെ.വി. ശിവശങ്കരൻ, കെ.വി. വേണുഗോപാൽ, സതീഷ് മേനോൻ, പി.വി. അയ്യപ്പൻ, മോഹൻദാസ് നെല്ലങ്കര, പി.വി. സുബ്രഹ്മണ്യൻ, എ.ടി. സന്തോഷ്, ഗോപിമാസ്റ്റർ എന്നിവർ സംസാരിച്ചു.