തൃശൂർ: പൊലീസ് മിനിസ്റ്റീരിയൽ പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി. തൃശൂർ റൂറൽ എസ്.പി: കെ.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. മോഹനകുമാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ബാൻഷായ് മോഹൻ, ജോസഫ് മുണ്ടശ്ശേരി, ജില്ലാ സെക്രട്ടറി വി.എൻ. വിജയഗോപാലൻ, വി.അർ. അമ്മിണിക്കുട്ടി, സി. മുരളീധരൻ, പി.എം. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.