തൃശൂർ: നിയമം ജനങ്ങൾക്കു വേണ്ടിയുള്ളതാണെന്നും എന്നാൽ ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം നിയമം പലപ്പോഴും പ്രയാസപ്പെടുത്തുന്നതായി മാറാറുണ്ടെന്നും നിയുക്ത എം.പി ടി.എൻ പ്രതാപൻ പറഞ്ഞു. തൃശൂർ പൂരം എക്സിബിഷൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുവപ്പുനാടയുടെ ഊരാക്കുടുക്കുകൾ കൊണ്ടുവന്ന് വിശ്വാസികളുടെയും ആസ്വാദകരുടെയും മനസ്സികത്ത് മുറിവേൽപ്പിക്കപ്പെടുന്നത് തടയണമെന്ന് അദ്ദേഹം പറഞ്ഞു. മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പ്രൊഫ. മധു, എ.സി.പി. രാജു, പ്രൊഫ. മാധവൻകുട്ടി, സതീഷ് മേനോൻ, കൗൺസിലർമാരായ എം.എസ് സമ്പൂർണ, മഹേഷ് എന്നിവർ സംബന്ധിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി തൃശൂരിൽ പൊതുപരിപാടിക്കെത്തിയ പ്രതാപനെ സംഘാടകർ ഷാളണിയിച്ചു സ്വീകരിച്ചു.